
വിദ്യാര്‍ഥികള്‍ക്ക് ഹരിത പാഠവുമായി പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ച, 'വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ നാലാംഘട്ടം
എറണാകുളം സെയിന്റ് ആൽബർട്സ് സ്കൂളിൽ മേയർ വികെ മിനിമോളും വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: നഗരം ഗുതരമായ വായു മലിനീകരണ ഭീഷണി നേരിടുകയാണെന്ന് കൊച്ചി മേയർ വി.കെ മിനിമോൾ.
മനുഷ്യ ജീവന്റെ നിലനിൽപ്പിന് ശുദ്ധവായുവിന്റെ സ്രോതസുകൾ വിപുലീകരിക്കുകയെന്നതാണ് ഏക പരിഹാര മാർഗം.
ഇതിന് ഏറ്റവും പ്രയോഗികമായ പോംവഴി ഹരിതവത്ക്കരണമാണെന്നും ആ നിലയിൽ പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് നടത്തിവരുന്ന പ്രവർത്തനം അനുകരണീയമാണെന്നും അവർ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഹരിത പാഠവുമായി പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ച, 'വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ നാലാംഘട്ടം ഉദ്ഘാടന ചടങ്ങിൽ
പതിനായിരം വിദ്യാർത്ഥികൾക്ക് കറിവേപ്പിലതൈകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ.
എറണാകുളം സെയിന്റ് ആൽബർട്സ് സ്കൂളിൽ വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മനുഷ്യന് ലഭിക്കേണ്ട ഏറ്റവും ജീവൽപ്രാധാന്യമേറിയ വിദ്യാഭ്യാസം വൃക്ഷതൈകൾ നടുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിയെ നിലനിർത്തുന്ന പാഠമാണത്. നിലനിൽക്കുന്ന പ്രകൃതിയിലേ ജീവന് നിലനിൽപ്പുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതിരൂപതയുടെ കീഴിലുള്ള മുഴുവൻ ഇടവകയിലും ഫലവൃക്ഷത്തോട്ടം പദ്ധതി, വിദ്യാധനം ട്രസ്റ്റിന്റെയും കെവികെയുടെയും സഹായത്തോടെ നടപ്പിലാക്കുമെനന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ടിജെ വിനോദ് എംഎൽഎ. അധ്യക്ഷത വഹിച്ചു
അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്നും അധ്യാപക വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി അതിരൂപത വിദ്യാഭ്യാസ കോർപ്പറേറ്റ് സമിതിയും പരിസ്ഥിതി കമ്മിഷനും ചേര്‍ന്നാണ് സംഘടിപ്പിച്ചത്
ചടങ്ങിൽ കേരള സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും പ്രൊഫ കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ പ്രൊഫ കെ.വി തോമസ് സ്വാഗതം പറഞ്ഞു
ഏറ്റവും മികച്ച നിലയിൽ ഫലവൃക്ഷത്തോട്ടം പരിപാലിക്കുന്ന വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അവർക്കാവശ്യമായ പദ്ധതി വിദ്യാധനം ട്രസ്റ്റ് നടപ്പിലാക്കിക്കൊടുക്കുകയും, മികച്ച നിലയിൽ കറിവേപ്പിലതൈകൾ പരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപ സമ്മാനവും നൽകുന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു
എറണാകുളം ഐ സി എ ആർ - കൃഷി വിജ്ഞാൻ കേന്ദ്രം സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. സ്മിത
പദ്ധതി വിശദീകരിച്ചു.
വരാപ്പുഴ അതിരൂപത എഡുക്കേഷനൽ കോർപറേറ്റ് സമിതി മാനേജര്‍ ഫാ ജയൻ പയ്യപ്പിള്ളി,
വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി,
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻ പോൾ,
ഡിവിഷൻ കൗണ്‍സിലർ
ടൈസൻ,
സെന്റ് ആല്‍ബെര്‍ട്ട്സ് ഹയർ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ ബില്‍ഫി വി. സെബാസ്റ്റ്യൻ,
സെന്റ് ആല്‍ബെര്‍ട്ട്സ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ജോസഫ് സെനൻ,
സെന്റ് ആല്‍ബെര്‍ട്ട്സ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ഷീജ,
പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി അഡ്വ. സറീന ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.








